കണ്ണൂര്‍: ജ്യോതിഷം പാഠ്യവിഷയമാക്കണമെന്നും സമുദായത്തിന് രണ്ട് ശതമാനം ജോലി സംവരണം അനുവദിക്കണമെന്നും കളരിപ്പണിക്കര്‍ ഗണിക കണിശ സഭ കണ്ണൂര്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ദിനേശന്‍ പുതിയേടത്തിന്റെ അധ്യക്ഷതയില്‍ എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് ഡോ.പാച്ചല്ലൂര്‍ അശോകന്‍ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.ബാലന്‍ മാസ്റ്റര്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു. മുത്തൂര്‍ ദേവിദാസന്‍ സി.കെ.സതീഷ് കുമാര്‍, ഭരതന്‍ പെരിയ, സുധീഷ് സേതുമാധവന്‍, രമേഷ് പന്നിക്കോട്, പി.വി.ബൈജു, ആഷിത്ത് മാമ്പ, അഭിലാഷ് തോട്ടട, ശ്രീധരനുണ്ണി ജ്യോത്സ്യര്‍, അഡ്വ.റീജ രാംദാസ്, സുമ മഹേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഗോപി ചാലില്‍ (പ്രസിഡണ്ട്), ബാലകൃഷ്ണന്‍ പയ്യന്നൂര്‍, അഡ്വ.റീജ രാംദാസ് (വൈസ് പ്രസിഡണ്ടുമാര്‍), ആഷിത്ത് മാമ്പ (സെക്രട്ടറി), ശശിധരന്‍ പേരാവൂര്‍, പ്രേമജ മുണ്ടയോട് (ജോയിന്റ് സെക്രട്ടറിമാര്‍), അഭിലാഷ് തോട്ടട (ട്രഷറര്‍), അജയന്‍ ജ്യോത്സ്യര്‍ (ജ്യോതിഷ സഭ പ്രസിഡണ്ട്), സുമ മഹേഷ് (മഹിളാ സഭ പ്രസിഡണ്ട്), രൂപേഷ് എളമ്പാറ (യുവജന സഭ പ്രസിഡണ്ട്) എന്നിവരെ െതരഞ്ഞെടുത്തു.
















