കണ്ണാടിപ്പറമ്പ്: കണ്ണാടി കണ്ണാടിപ്പമ്പിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 9.30ന് കമ്പില്‍ സംഘമിത്ര ഹാളില്‍ ഭാഷാ സെമിനാറും പുരസ്‌കാര സമര്‍പ്പണവും നടത്തും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.പി.ഫൗസിയ ഉദ്ഘാടനം ചെയ്യും. കമ്പില്‍ അക്ഷര കോളേജ് പ്രിന്‍സിപ്പാള്‍ കെ.എന്‍.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം മേധാവി കെ.ബാലചന്ദ്രന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. നോവലിസ്റ്റ് അഡ്വ.ഹംസക്കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങും. പഞ്ചായത്ത് മെമ്പര്‍ ശ്രീജിത്ത് കണ്ണാടിപ്പറമ്പ് പ്രശസ്തിപത്രം കൈമാറും. പ്രശസ്ത കവി കെ.സി.ഉമേഷ്ബാബു മുഖ്യപ്രഭാഷണം നടത്തും. എ.വി.അനില്‍കുമാര്‍ രാജീവ് കണ്ണാടിപ്പറമ്പ് അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ.പി.സി.വിവേക്, വിനോദ് കണ്ണാടിപ്പറമ്പ് തുടങ്ങിയവര്‍ പ്രസംഗിക്കും.
















