കണ്ണൂര്‍: ഭാരത് രക്ഷാ മഞ്ച് കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷനില്‍ ജില്ലാ കമ്മറ്റി രൂപീകരിച്ചു. ജില്ലാ പ്രസിഡണ്ടായി കെ.സി.സോമന്‍ നമ്പ്യാരെയും, വൈസ് പ്രസിഡണ്ടുമാരായി രഘുനന്ദന്‍ മാണിക്കോത്ത്, ശിവദാസന്‍ കരിപ്പാല്‍, ജനറല്‍ സെക്രട്ടറിയായി കുട്ടികൃഷ്ണന്‍ പൊയില്‍, ജോ.സെക്രട്ടറിയായ സി.എം.രമേഷ്, വി.എം.ജയിഷ ട്രഷററായ് സുധീര്‍ കൂവേരിയെയും 21 അംഗ ജില്ലാ എക്‌സിക്യുട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു. ഭാരതരക്ഷാ മഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമേഷ് പോച്ചപ്പന്‍ ഭാവി പ്രവര്‍ത്തനവും മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കി. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി ആസ്സാമില്‍ നടപ്പിലാക്കിയ നാഷണല്‍ രജിസ്ട്രര്‍ ഓഫ് സിറ്റിസണ്‍ കേരളത്തില്‍ നടപ്പിലാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടു. മേല്‍ കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വിശദമായ നിവേദനം നല്‍കുവാനും തീരുമാനിച്ചു.
















