തളിപ്പറമ്പ്: കുട്ടികളുടെ സാംസ്കാരിക സംഘടനയായ പയ്യന്നൂര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രത്തിന്റെ ആദര്‍ശ ബിംബങ്ങളായ മഹാത്മാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് മുത്തേടത്ത് ഹൈസ്കൂളിലെ ഗാന്ധിപ്രതിമ കുട്ടികള്‍ കഴുകി വൃത്തിയാക്കി. തുടര്‍ന്ന് മാലചാര്‍ത്തി ആദരിച്ചു. ബാലഗോകുലം ജില്ലാ രക്ഷാധികാരി ജയലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷന്‍ വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം കാര്യദര്‍ശി ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: