തലശ്ശേരി: തലായി ശ്രീ ബാലഗോപാല ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിനം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. പ്രണവ് കൃഷ്ണകുമാര്‍ തിരുവങ്ങാട് സോപാന സംഗീതം ആലപിച്ചു. തന്ത്രരത്‌നം ജയരാമന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സര്‍വ്വൈശ്വര്യ പൂജ നടത്തി. അന്നദാനം, തലശ്ശേരി അമൃതവിദ്യാലയം വിദ്യാര്‍ത്ഥികളുടെ ഭജന എന്നിവ നടന്നു.
















