കണ്ണൂര്‍: 1985 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇഎസ്‌ഐ സ്ഥാപനങ്ങളെ സംസ്ഥാന കോര്‍പറേഷന്‍, സൊസൈറ്റിക്കു കീഴില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഇഎസ്‌ഐ ജീവനക്കാരുടെ സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചു ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. തോട്ടട ഇഎസ്‌ഐ ആശുപത്രിയില്‍ നടന്ന ധര്‍ണ ഐഎംഎസ്എസ്‌യു ജില്ലാ പ്രസിഡന്റ് മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് കുമാര്‍, ഡോ. പ്രദീപ്, കെ. അശോകന്‍, പ്രേമലത, സതീഷ് ബാബു, എ.വി.രാമചന്ദ്രന്‍, വിന്‍സി ഫിലിപ്പ്, രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
















