പയ്യന്നൂര്‍: പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമം ഏര്‍പ്പെടുത്തിയ കാരുണ്യകര്‍മ്മശ്രേഷ്ഠ അവാര്‍ഡ് കണ്ണൂര്‍ രുപതാ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല പിലാത്തറ ഹോപ്പ് ചാരിറ്റബില്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തകനായ കെ.എസ്.ജയമോഹന് നല്‍കി. കേശവ തീരത്ത് നടന്ന അനുമോദന സദസ്സ് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈദിരമന വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.എന്‍.കണ്ണോത്ത് പൊന്നാട അണിയിച്ചു. പയ്യന്നൂര്‍ പൗരസമിതി പ്രസിഡണ്ട് വി.വി.രവീന്ദ്രന്‍ നായര്‍, സി.എം.വേണു ഗോപാലന്‍, പി.പി.കരുണാകരന്‍, ലോയേര്‍സ് യൂണിയന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.കെ.വിജയകുമാര്‍, ഫാ.ജേക്കബ് ജോര്, അസ്സീസ് തായിനേരി, രാമകൃഷ്ണന്‍ കണ്ണോം, മല്ലപ്പള്ളി രാഘവന്‍ നമ്പ്യാര്‍, ഡോ.കേശവന്‍ വൈദിരമന, പി.കെ.രാമദാസന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ജയമോഹന്‍ മറുപടി പ്രസംഗം നടത്തി.
















