തൊടുപുഴ: പാലാ റോഡില്‍ ഇന്‍ഡസ് മോട്ടോഴ്‌സിന് എതിര്‍വശത്തായി റോഡിലേക്ക് ഇറക്കി ഉണ്ടാക്കിയിരിക്കുന്ന കോണ്‍ക്രീറ്റ്‌കെട്ട് അപകടം സൃ്ഷ്ടിക്കുന്നു. ടൂവീലര്‍, ഓട്ടോ തുടങ്ങിയ വാഹനങ്ങള്‍ ഈ കെട്ടില്‍ കയറി അപകടത്തിന് കാരണമാവുന്നു. എത്രയും വേഗം അപകടത്തിന് കാരണമായ കെട്ട് റോഡില്‍ നിന്നും മാറ്റി അപകടം ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.ഉത്തരവാദിത്തപ്പെട്ട പൊതുമരാമത്ത് വകുപ്പ്, മുന്‍സിപ്പാലിറ്റി റോഡ് സുരക്ഷവാരം നടത്തുന്ന വാഹന വകുപ്പ്, ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ് അധികാരികള്‍ തുടങ്ങിയവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഇന്റര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
















