കട്ടപ്പന: ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ കനിവിനായി കാത്തിരിക്കുന്നു വലിയതോവാള മേപ്പുറത്ത് ജോസിന്റെ മകന്‍ റോബിന്‍സാണ് തുടര്‍ചികിത്സക്കായി പണമില്ലാതെ വലയുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷമായി ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത് തൃശൂരില്‍ നിന്നും വൃക്ക നല്‍കാന്‍ ഒരാള്‍ തയ്യാറായിട്ടുണ്ട് എന്നാല്‍ വൃക്കമാറ്റിവെക്കലിനായി 20 ലക്ഷത്തോളം രൂപ ചിലവ് വരും നിര്‍ദ്ധനരായ ഈ കുടുംബത്തിന് ഇതിനുള്ള ശേഷി ഇല്ലാത്തതിനാല്‍ ചികിത്സാ ഫണ്ട് സ്വരൂപിക്കുന്നതിനായി പാമ്പാംടുംപാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസുകുട്ടി ടിവിയുടെ നേതൃത്ത്വത്തിലുള്ള സമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. റോബിന്‍സ് വര്‍ഗീസ്, മ/ര ിീ 11370100126717 , ശളരെ ളറൃഹ 0001137, എന്ന നമ്പറില്‍ ഫെഡറല്‍ ബാങ്ക് ഇരട്ടയാര്‍ ശാഖയിലേക്ക് സംഭാവനകള്‍ പ്രതീഷിക്കുന്നതായും സമിതി ഭാരവാഹികളായ ടോമി ചേലക്കല്‍, ബെന്നി പയ്യംപള്ളി, ഷാജി കുമാരന്‍, ബാബു പൈക എന്നിവര്‍ അറിയിച്ചു.
















