ചെറുതോണി: പോളീടെക്‌നിക് വിദ്യാര്‍ത്ഥികള്‍ താമിസിക്കുന്ന മുറിയില്‍ നിന്ന് ഒരു ലാപ്‌ടോപ്പും മൂന്ന് മൊബൈല്‍ ഫോണുകളും കവര്‍ന്നു. ചെറുതോണിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറികുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ 9.30 വിദ്യാര്‍ത്ഥികള്‍ ക്ലാസിലേക്ക് പോയി. ഉച്ചയോടെ മടങ്ങിവന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് ചെറുതോണി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















