അടിമാലി: അടിമാലി ഐസിഡിഎസ് പ്രൊജക്ടിന് കീഴിലുള്ള ചാറ്റുപാറ പറക്കുടി അങ്കണവാടിയില്‍ വെടിയുണ്ടകണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഹെല്‍പ്പര്‍ ദേവുവിനെ അന്വേഷണ വിധേയമായി ജില്ലാ പ്രൊജക്ട് ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ 21നാണ് അലമാരക്കുളളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെല്‍പ്പറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പ്രസവാവധിയില്‍ പോയ മുന്‍ വര്‍ക്കറോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതായി സിഡിപിഒ നിഷ പറഞ്ഞു.
















