മൂന്നാര്‍: വില്‍പ്പനയ്‌ക്കായി കടത്തുന്നതിനിടെ ചാരായം പിടികൂടി. ഒരാള്‍ പിടിയില്‍. മാങ്കുളം ജോര്‍ജിയാര്‍ നടുപ്പറമ്പില്‍ ബിജു (39) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മൂന്നാര്‍ ടൗണില്‍ വാഹന പരിശോധനയ്‌ക്കിടെ പ്രതി കുടുങ്ങുന്നത്. 3.5 ലിറ്റര്‍ ചാരായവും ഇയാളുടെ ടാറ്റാ ഐറിസ് വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ചാരായം വില്‍പ്പന നടത്തുന്നുണ്ട് എന്ന് നിരവധി പരാധികള്‍ ഉണ്ടായിരുന്നു. മൂന്നാര്‍ എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
















