സി.ഐക്കെതിരെ സ്‌പെഷ്യല്‍
ബ്രാഞ്ച് അന്വേഷണം
ഇടുക്കി: കട്ടപ്പന സബ്ഡിവിഷനിലെ ഒരു സി.ഐക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഈ സി.ഐ വന്‍ തോതില്‍ പണം കൈപ്പറ്റുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് ഈ ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍ തോതില്‍ മോട്ടോര്‍ ഉപയോഗിച്ച് മണ്ണെടുപ്പ് നടക്കുന്നുണ്ട്. ഇപ്പോള്‍ ഈ വിവാദ ഉദ്യോഗസ്ഥന്‍ ജോലി ചെയ്യുന്ന പ്രദേശത്ത് എത് പ്രശ്‌നത്തില്‍ ഇടപെട്ടാലും കൈമടക്ക് വാങ്ങുമെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണിലേക്ക് വിളിച്ചാല്‍ ഒരു സമയത്തുപോലും ഫോണ്‍ എടുക്കാറില്ല. ആറ് മാസം മുന്‍പാണ് മധ്യ കേരളത്തിനപ്പുറത്തുനിന്നും ഈ ഉദ്യോഗസ്ഥരന്‍ രാഷ്‌ട്രീയ സ്വാധീനത്തില്‍ ഇടുക്കി ജില്ലയിലേക്ക് വന്നത്. കീഴുദ്യോഗസ്ഥര്‍ അഴിമതി കാട്ടിയാല്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്നീട് തനിക്കുള്ള വിഹിതം വാങ്ങിയെടുക്കാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്.
















