കണ്ണൂര്‍: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടാങ്കിനകത്ത് വീണ് അമ്മയും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍ ചെമ്പിലോട് കെവി റോഡ് ചാത്തോത്ത് കുളത്തിന്‌സമീപമാണ് അപകടം നടന്നത്. ചെമ്പിലോട് സ്വദേശി സതി, മകന്‍ രതീഷ്, ചാലാട് സ്വദേശി മുനീര്‍ എന്നിവരാണ് മരണപ്പെട്ടത്. സതിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ മുനീര്‍ ശ്വാസം കിട്ടാതെ ബോധനഷ്ടപ്പെട്ട് ടാങ്കിനുള്ളില്‍ പെട്ടു. ഇതു ശ്രദ്ധയില്‍ പെട്ട് രക്ഷിക്കാന്‍ ഇറങ്ങിയ രതീഷും ബോധം കെട്ട് ടാങ്കില്‍ വീഴുകയായിരുന്നു. രണ്ടുപേരും ടാങ്കിനുള്ളില്‍ കുടുങ്ങിയതോടെ രതീഷിന്റെ അമ്മ സതി ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് മൂന്നുപേരും വിഷവാതകം ശ്വസിച്ച് മരിക്കുകയായിരുന്നു. സെപ്റ്റിട് ടാങ്കില്‍ ദുര്‍ഗന്ധം ഒഴിവാക്കുന്നതിനുള്ള രാസവസ്തു അടിച്ചിരുന്നു.
















