തൊടുപുഴ: തൊടുപുഴ അമ്പലം റോഡ് നന്നാക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. അമ്പലം റോഡ് ആരംഭിക്കുന്നിടത്താണ് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. മെറ്റില്‍ പൂര്‍ണ്ണമായും ഇളകിമാറിയതിനാല്‍ ചെറുവാഹനങ്ങള്‍ക്ക് ഇത് വഴിയുള്ള യാത്ര ദുഷ്‌ക്കരമാണ്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ തകര്‍ന്നുകിടന്ന റോഡുഭാഗങ്ങള്‍ ഒരു മാസം മുന്‍പ് നന്നാക്കിയിരുന്നു. എന്നാല്‍ അമ്പലം റോഡില്‍ നവീകരണ പ്രവര്‍ത്തനം നടത്താന്‍ പൊതുമാരാമത്ത് വകുപ്പ് അധികാരികള്‍ തയ്യാറാകുന്നില്ല. അമ്പലം റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അമ്പലം ബൈപ്പാസില്‍ നിന്നും അമ്പലംറോഡിലേക്ക് തിരിയുന്ന ഭാഗത്തെ നവീകരണ പ്രവര്‍ത്തനം പൊതുമാരാമത്ത് വകുപ്പാണ് നടത്തേണ്ടത്.
















