മട്ടന്നൂര്‍: മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ നടത്തുന്ന സമരം ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന് ബിജെപി ആരോപിച്ചു. സമരാഭാസത്തിന്റെ മറവില്‍ എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സാമുദായിക സംഘടനകള്‍ക്കെതിരെ അക്രമമഴിച്ചുവിടുകയാണ് എസ്എഫ്‌ഐയുടെ ലക്ഷ്യമെന്നും ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന്‍ മാസ്റ്റര്‍ ആരോപിച്ചു. മലബാറില്‍ തന്നെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന പഴശ്ശിരാജ എന്‍എസ്എസ് കോളേജ് നശിപ്പിക്കുവാനുള്ള സിപിഎമ്മിന്റെ ഗൂഡശ്രമം ജനം തിരിച്ചറിയണം. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലുമ്‌നി അസോസിയേഷനെ സിപിഎംവല്‍ക്കരിച്ച് കോളേജിലേക്ക് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തകരെ കൊണ്ടുപോയി കോളേജിന്റെ പ്രവര്‍ത്തനത്തെയും വിദ്യാര്‍ത്ഥികളുടെ പഠനത്തെയും തടയുന്ന സിപിഎം കാപട്യത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും കോളേജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കണമെന്നും വിജയന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
















