കോഴിക്കോട്: പാറോപ്പടി ചെമ്മക്കോട്ട് അതിരാളന്‍ കാവ് ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് കൊടിയേറി.
ജനുവരി 22,23 തയ്യതികളില്‍ നടക്കുന്ന ഉത്സവത്തില്‍ 22ന് വൈകിട്ട് നട്ടത്തിറ, സന്ധ്യവേല 23 ന് ഗണപതി ഹോമം, കലശം എഴുന്നള്ളിപ്പ്, ആഘോഷവരവുകള്‍, വെള്ളാട്ടുകള്‍, ഗുരുദേവന്‍ താലപ്പൊലി, അതിരാളന്‍, കുട്ടിച്ചാത്തന്‍, വേട്ടക്കരന്‍, ഗുളികന്‍, ഗുരുദേവന്‍, കരിയാത്തന്‍ എന്നീ തിറകളും ഉച്ചക്കും രാത്രിയിലും അന്നദാനവും നടക്കും. ഉത്സവത്തിന്റെ നടത്തിപ്പിനായി ചേര്‍ന്ന ആഘോഷ കമ്മിറ്റി യോഗം ചേവരമ്പലം വാര്‍ഡ് കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. 101 അംഗ ആഘോഷ കമ്മിറ്റിക്ക് രൂപം നല്‍കി. ഭാരവാഹികളായി ബാലകൃഷ്ണന്‍ നായര്‍ ശ്രീശൈലം (മുഖ്യ രക്ഷാധികാരി), കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍ (ചെയര്‍മാന്‍), വൈസ്.ചെയര്‍മാന്‍ ജയസിംഹന്‍, മധുസൂദനന്‍, ജനറല്‍ കണ്‍വീനര്‍ ആര്‍. പ്രകാശ്, സാമ്പത്തിക ചെയര്‍മാന്‍ പി. പി. വിനോദ് എന്നിവരെ തെരഞ്ഞെടുത്തു. വണ്ണാരിക്കണ്ടി ജയരാജ് അദ്ധ്യക്ഷത വഹിച്ചു.
വിശ്വനാഥന്‍ പി. സ്വാഗതവും, ആര്‍. പ്രകാശ് നന്ദിയും പറഞ്ഞു.
















