ചങ്ങനാശ്ശേരി: പൊതുപ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ കാര്‍ഷിക മേഖലകലില്‍ തിളങ്ങിനിന്ന എന്‍.പി. ഉണ്ണിപ്പിള്ളയുടെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ പെരുന്നയില്‍ എത്തിച്ചേരും. ശിവഗംഗ ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 10.30ന് നടക്കുന്ന സ്മൃതി സമ്മേളനം ജസ്റ്റിസ് കെ.റ്റി. തോമസ് ഉദ്ഘാടനം ചെയ്യും. സി.എഫ്. തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരെ സമ്മേളനത്തില്‍ ആദരിക്കും. നഗരസഭ അദ്ധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു, പ്രൊഫ. പി. മാധവന്‍പിള്ള എന്നിവര്‍ പ്രതിഭകളെ ആദരിക്കും.
















