കോട്ടയം: ലോകസാന്ത്വന പരിചരണദിനമായ ജനുവരി 15 ന് കോട്ടയം നഗരസഭയും വയോമിത്രം പദ്ധതിയും വിവിധ റസിഡന്‍സ് അസോസിയേഷനുകളും സംയുക്തമായി പുത്തേട്ട് ഗവ. യു.പി. സ്‌കൂളില്‍ ക്യാന്‍സര്‍ ബോധവത്കരണ സെമിനാര്‍ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ടിനോ കെ തോമസ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ്, സ്ഥിരംസമിതി അദ്ധ്യക്ഷന്‍മാരായ ജോസ് പള്ളികുന്നേല്‍, എസ്. ഗോപകുമാര്‍, ഷീബാ പുന്നന്‍, ഷൈലജ ദിലീപ് കുമാര്‍, മുന്‍സിപ്പല്‍ കൗണ്‍സലര്‍ സി.എന്‍ സത്യനേശന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.കുരുവിള മര്‍ക്കോസ്, ഹെഡ്മിസ്ട്രസ് വി.ആര്‍ ആശാലത എന്നിവര്‍ ആശംസ നേരും മുന്‍സിപ്പല്‍ കൗണ്‍സലര്‍ വിനു ആര്‍.മോഹന്‍ സ്വാഗതവും വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോസഫ് നന്ദിയും പറയും.
















