കോട്ടയം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വഹണ സമിതി ആവശ്യപ്പെട്ടു. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും ഒട്ടേറെ വ്യത്യസ്ഥതകള്‍ നിലനില്‍ക്കുന്ന ശബരിമലയുടെ പരിപാവനത നിലനിര്‍ത്തണമെന്നും സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി കെ. വിശ്വനാഥവാര്യര്‍ ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ആര്‍. ബി. ശ്രീകണ്ഠന്‍ നായര്‍, പി.ഡി. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍പിള്ള, പി.സി. വിജയകുമാര്‍, എ.കെ. രാമപിഷാരടി, എം.എന്‍.പി. നമ്പൂതിരിപ്പാട്, ജി. സോമശേഖരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















