കോട്ടയം: ലോകം മുഴുവന്‍ ഭാരതത്തെ ഉറ്റുനോക്കുന്നതായും അതുകൊണ്ടാണ് ലോകം നമ്മുടെ തത്ത്വങ്ങളേയും ആശയങ്ങളേയും മാതൃകയാക്കുന്നതെന്നും രാഷ്‌ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ പ്രചാരക് ജി. സ്ഥാണുമാലയന്‍ പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച യുവജന സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശവിരുദ്ധ ശക്തികള്‍ രചിച്ച ചരിത്രമാണ് ഇന്നത്തെ തലമുറയെ പഠിപ്പിക്കുന്നത്. അതുകൊണ്ട് നമുക്ക് മാതൃകയാക്കേണ്ട പല ദേശീയ ചരിത്ര പുരുഷന്മാരേയും വിദ്യാര്‍ത്ഥികള്‍ അറിയാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദ ദര്‍ശനം പോലെ യുവാക്കള്‍ ദേശീയതക്കനുസരിച്ച് ജീവിത ക്രമങ്ങള്‍ രാഷ്‌ട്രത്തിന്റെ പുരോഗതിക്കായി ചിട്ടപ്പെടുത്തണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ജില്ലാ കാര്യവാഹ് ആര്‍. രാജീവ് പറഞ്ഞു. ജില്ലാ സഹകാര്യവാഹ് എന്‍. ശ്രീജിത്ത്, വി. വിനീത് എന്നിവര്‍ സംസാരിച്ചു.
















