തൊടുപുഴ: കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന റോഡ് സുരക്ഷാ വാരാചരണം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം മന്ത്രി പി ജെ ജോസഫ് നിര്‍വ്വഹിച്ചു. യോഗത്തില്‍ ഇടുക്കി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റോയ് മാത്യു കെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്‍, ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോളി ജോര്‍ജ്ജ്, എഎംവിഐ എ എസ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















