Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആനകളുടെ തോഴന്‍ ഡോ.ഗോപകുമാറിന്റെ വിയോഗത്തിന് ഒരാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 07:36 pm IST
inPathanamthitta

പത്തനംതിട്ട: ആനകളുടെ തോഴനായി അവയെ പരിപാലിക്കുന്നത് ജീവിത വ്രതമാക്കിയ ഡോക്ടര്‍ ഇടഞ്ഞ ആനയുടെ അക്രമണത്തില്‍ ജീവന്‍വെടിഞ്ഞിട്ട് ഇന്ന് ഒരാണ്ട്. വനംവകുപ്പിന്റെ എലിഫെന്റ് സ്‌ക്വാഡിലെ വെറ്ററിനറി സര്‍ജന്‍ കരുനാഗപ്പള്ളി ആലുങ്കടവ് മരുതൂര്‍ കുളങ്ങര കാക്കര വീട്ടില്‍ ഡോ.സി.ഗോപകുമാര്‍(47) ആണ് കഴിഞ്ഞവര്‍ഷം ജനുവരി 11 ന് ദാരുണമായി കൊല്ലപ്പെട്ടത്.

വായ്‌പ്പൂര് പാലത്താനത്താണ് മദമിളകിയ ഗംഗാപ്രസാദ് എന്ന ആനയെ മയക്കുവെടി വെച്ച് തളയ്‌ക്കുന്നതിനിടെയാണ് ഡോക്ടറുടെ ജീവന്‍പൊലിഞ്ഞത്. വായ്‌പ്പൂര് മഹാദേവ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നെള്ളത്തിന് കൊണ്ടുവന്ന ആനയെ മണിമലയാറ്റിലെ ആറാട്ട് കടവില്‍ കുളിപ്പിക്കുന്നതിനിടെ അനുസരണക്കേട് കാട്ടി റോഡിലൂടെ ഓടുകയായിരുന്നു. അന്ന് ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും വിവരം അറിഞ്ഞ് ഡോക്ടര്‍ സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. രാവിലെ 11.30 ഓടെ ആനയ്‌ക്ക് ആദ്യ മയക്കുവെടി വെച്ചെങ്കിലും ആന വീണ്ടും ഓട്ടം തുടര്‍ന്നു. കോട്ടാങ്ങല്‍- മല്ലപ്പള്ളി റോഡിലൂടെ കലവറശ്ശേരി ചീരങ്കുളം ഭാഗത്തേക്ക് നീങ്ങിയ ആന വഴിയില്‍കണ്ട പശുവിനേയും മറ്റും ആക്രമിച്ചു. തുടര്‍ന്ന് പാലത്താലം മുഹമ്മദലിയുടെ പറമ്പിലേക്ക് കയറിയ ആനയ്‌ക്കുനേരെ പിന്നില്‍നിന്നും ഡോ.ഗോപകുമാര്‍ വീണ്ടും മയക്കുവെടിയുതിര്‍ത്തു. തിരിഞ്ഞുനോക്കിയ ആന പിന്നിലുള്ള കിണറിന് സമീപം നില്‍ക്കുന്ന ഡോക്ടറെ കാണുകയും പാഞ്ഞടുക്കുകയുമായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡോക്ടര്‍ കാലുതെറ്റി വീഴുകയും അടുത്തെത്തിയ ആന മസ്തകംകൊണ്ട് ആക്രമിക്കുകയുമായിരുന്നു. നാട്ടുകാര്‍ ഏറെ പരിശ്രമിച്ചാണ് ആനയെ പിന്തിരിപ്പിച്ചത്.ഉടന്‍തന്നെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തെക്കന്‍ ജില്ലകളില്‍ എവിടെ ആന വിരണ്ടാലും ആളുകള്‍ ആശ്രയിച്ചിരുന്നത് ഡോ.ഗോപകുമാറിനെയാണ്. മയക്കുവെടി വെച്ച് ആനകളെ തളയ്‌ക്കുന്നതില്‍ വിദഗ്ധനായിരുന്നു അദ്ദേഹം. സ്വദേശം കരുനാഗപ്പള്ളിയാണെങ്കിലും തിരുവല്ലയില്‍ വീടുനിര്‍മ്മിച്ച് ഇവിടെ സ്ഥിരതാമസമാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അന്ത്യം. 250 ലധികം ഇടഞ്ഞ ആനകളെ അദ്ദേഹം വരുതിയിലാക്കിയിട്ടുണ്ട്. കോന്നി, കോട്ടൂര്‍ ആനത്താവളങ്ങളിലെ ആനകളുടെ പരിചരണത്തിന്റെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. വനത്തിനുള്ളില്‍ പരിക്കേറ്റ നിലയില്‍ കാണപ്പെടുന്ന ആനകളെ ചികിത്സിക്കുന്നത് ഡോ.ഗോപകുമാര്‍ വിദഗ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വനംവകുപ്പിന് കനത്തനഷ്ടമാണ് ഉണ്ടാക്കിയത്. ഈ മേഖലയില്‍ പരിചയ സമ്പന്നരായ ഡോക്ടര്‍മാരെ കിട്ടാനില്ലാത്തതും എലിഫെന്റ് സ്‌ക്വാഡിന്റേതടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.

ഡോ.ഗോപകുമാറിന്റെ സ്മരണയ്‌ക്കായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും കേരളാ ഗവ.വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് തിരുവല്ല ശാന്തിനിലയത്തില്‍ ഇന്ന് രാവിലെ 10ന് പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പീച്ചി വനഗവേഷണ കേന്ദ്രം മുന്‍ഡയറക്ടര്‍ ഡോ.പി.എസ്.ഈസ പ്രഭാഷണം നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.