കാഞ്ഞിരപ്പള്ളി: ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൃദ്ധന്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളിയ്‌ക്ക് സമീപം കട നടത്തുന്ന അറുപതുവയസുകാരനാണ് അറസ്റ്റിലായത്. പട്ടിമറ്റം പുതുപറമ്പില്‍ സലീ (63) നെയാണ് അറസ്റ്റ് ചെയ്തത്. ബാലികാസദനത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്‌ച്ച കടയില്‍ വച്ച് പിടിക്കാന്‍ ശ്രമിച്ചതായാണ് പരാതി.
കാഞ്ഞിരപ്പള്ളി അഡീഷണല്‍ എസ്. ഐ. വി. ബിജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ റിമാന്റ് ചെയ്തു.
















