ഇടുക്കി: ജില്ലയിലെ മുട്ടം, തങ്കമണി, മുല്ലപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് 11 ന് തുടക്കമാകും. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പുതിയ പോലീസ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്യും.രാവിലെ 11 ന് നടക്കുന്ന മുട്ടം പോലീസ് സ്റ്റേഷന്റെ ഉദ്ഘാടന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് അദ്ധ്യക്ഷത വഹിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ജഡ്ജി കെ. ജോര്‍ജ്ജ് ഉമ്മന്‍ മുഖ്യാഥിതി ആയിരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ ,ജില്ലാ പോലീസ് മേധാവി കെ.വി.ജോസഫ്, മുന്‍ എം.പി പി.റ്റി.തോമസ് , ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എം.ആഗസ്തി , തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കുട്ടിയമ്മ മൈക്കിള്‍, പുഷ്പ വിജയന്‍, ബീന ബിജു,എമ്മാനുവേല്‍ പി.എം, ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ് വിവിധ രാഷ്‌ട്രീയ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. തങ്കമണി പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30 നും മുല്ലപ്പെരിയാര്‍ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം വൈകിട്ട് 4.30 നും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.മുല്ലപ്പെരിയാര്‍ പോലീസ് സ്റ്റേഷന്‍ ഡാമുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.
















