പാലാ: സിവില്‍ സര്‍വ്വീസിന്റെ വിജയം ജനങ്ങളുടെ സഹകരണത്തെ ആശ്രയിച്ചാണെന്ന് അസി. കളക്ടര്‍ ഡോ. ദിവ്യ എസ്. ആയ്യര്‍. പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ന്യൂ ഇയര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സിവില്‍ സര്‍വ്വീസിലെ തുടക്കക്കാരിയായ തനിക്ക് കോട്ടയത്തെ ജനങ്ങള്‍ നല്‍കുന്ന പ്രോത്സാഹനം കൂടുതല്‍ ആത്മവിശ്വാസവും അര്‍പ്പണബോധവും പ്രദാനം ചെയ്യുന്നതായും അവര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. മാത്യു ജോസഫ്, പ്രൊഫ. ജോര്‍ജ്ജ് ജോസഫ്, ഡോ. ബേബി തോമസ്, ദീപു ജോസ്, ജിതിന്‍ എ. മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















