കോട്ടയം: സിഎംഎസ് കോളേജിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള രാകേന്ദു സംഗീത പരിപാടി ഇന്ന് സമാരംഭിക്കും.
വൈകിട്ട് 5ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സി.കെ. ജീവന്‍ സ്മാരക ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സിജോ കാപ്പന്‍ അദ്ധ്യക്ഷത വഹിക്കും. എം.കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക് രാകേന്ദു പുരസ്‌കാരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിക്കും. ജി. ദേവരാജന്റെ സംഗീത ജീവിതവുമായചി ബന്ധപ്പെട്ട ഫോട്ടോകളുടെ പ്രദര്‍ശനം ദേവലോക രഥവുമായി അഡ്വ. കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും. ദേവരാഗ രേഖകള്‍ എന്ന ചിത്രാവിഷ്‌ക്കാരം വി.ടി. മുരളി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, എസ്. ആദി കേശവന്‍, ജോഷി മാത്യു, ഡോ. റോയ് സാം ഡാനിയേല്‍, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, കുര്യന്‍ തോമസ് കരിമ്പനത്തറയില്‍, റവ. തോമസ് കെ. ഉമ്മന്‍, ഫിലിപ്പ് ചാക്കോ വിരുത്തിക്കുളങ്ങര എന്നിവര്‍ സംസാരിക്കും. 6 മുതല്‍ ദേവരാജന്‍ സായാഹ്നം പരിപാടിയില്‍ ആലങ്കോട് ലീലാ കൃഷ്ണന്‍ സംസാരിക്കും. 6.45ന് പാട്ടുവെട്ടം ഗാനസന്ധ്യയും നടക്കും.
















