കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന കുമ്മനം രാജശേഖരന് ജന്മനാട്ടിലും കോട്ടയം നഗരത്തിലും ഇന്ന് പൗരസ്വീകരണം നല്‍കും. രാവിലെ കുമ്മനത്തെ കുടുംബ വീട്ടില്‍ നടക്കുന്ന സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുത്തശേഷം വൈകിട്ട് 5 നാണ് കോട്ടയം നഗരത്തിലെ സ്വീകരണ സമ്മേളനം. തിരുനക്കര ക്ഷേത്രത്തിന് സമീപത്തുനിന്ന് നിരവധി ഇരുചക്രവാഹനങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സമ്മേളനവേദിയായ മാമ്മന്‍മാപ്പിള ഹാളിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് 6.30നാണ് കുമ്മനത്തെ സ്വീകരണം. വിവിധ റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, മത-സമുദായ സംഘടനകള്‍ തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ രാഷ്‌ട്രീയ -സാമുദായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ജേക്കബ് പി.കെ. പൊന്നാട്ട് അദ്ധ്യക്ഷത വഹിക്കും.
















