കോഴിക്കോട്: കാരപ്പറമ്പിലെ ബിജെപി ഓഫീസ് കത്തിച്ചതിന് പിന്നില്‍ സിപിഎം ആണെന്നും ബിജെപിയുടെ വളര്‍ച്ചയില്‍ അവര്‍ക്കുണ്ടായ അസഹിഷ്ണുതയാണ് ഇത്തരം അക്രമത്തിലൂടെ അവര്‍ പ്രകടമാക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് ആരോപിച്ചു.
ഓഫീസ് കത്തിച്ചവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണം. ചറിയ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനു പകരം അക്രമം അഴിച്ചുവിടാന്‍ വേണ്ടി അണികളെ കയറൂരി വിടാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കരുത്.
സമാധാനാന്തരീക്ഷം സൃഷ്ടിക്കുവാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിക്കണമെന്നും സിപിഎം ജില്ലാ നേതൃത്വത്തോട് രഘുനാഥ് അഭ്യര്‍ത്ഥിച്ചു.
വേങ്ങേരി മേഖലയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുവാന്‍ പോലീസും മുന്‍കൈ എടുക്കണം. നീതിപൂര്‍വ്വമായ സമീപനമായിരിക്കണം പോലീസിന്റേത്. എല്ലാവര്ക്കും സംഘടനാ പ്രവര്‍ത്തനത്തിന് അവകാശമുണ്ട് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: