അടിമാലി: ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയില്‍.കോവിലൂര്‍ സ്വദേശി സെല്‍വം (25)നെയാണ് അടിമാലി നാര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സിഐ കെ.പി ജിന്‍സന്റെ നേത്യത്വത്തിലുളള സംഘം പിടികൂടിയത്. ബൈക്കില്‍ പലഭാഗങ്ങളിലായി ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ്. 1.150 കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ ക്ലാവരയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സെല്‍വം പറഞ്ഞു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മ്മാരായ കെഡി ജെയ്‌മോന്‍, കെ പി ബിബുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മ്മാരായ ജയറാം, നെബു, ബിജുമാത്യു, ശ്യാംകുമാര്‍, നെല്‍സണ്‍ എന്നിവരും പങ്കെടുത്തു.
















