കോഴിക്കോട്: വെള്ളിമാട്കുന്ന് ഗവ. ഓള്‍ഡ് ഏയ്ജ് ഹോമിലെ അന്തേവാസികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് കോഴിക്കോട് കെല്‍ട്രോണ്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍. പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ച് വെള്ളിമാടുകുന്ന് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ മധുരം നല്‍കി. പാട്ടും, നൃത്തവുമായി ഏറെ നേരം അവരുമായി ചെലവഴിച്ചു. വൈ കീട്ട് അന്തേവാസികള്‍ ക്കൊപ്പം ചായ കുടിച്ചാണ് പിരിഞ്ഞത്.
പുതുവര്‍ഷത്തി ല്‍ ജേര്‍ണലിസം ബാച്ച് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചത് മറ്റുള്ളവര്‍ക്ക് കൂടി മാതൃകായകുമെന്ന് അദ്ധ്യാപകരായ സര്‍വ്വധമനും ബൈജു ബാപ്പുട്ടിയും പറഞ്ഞു. ആരോരുമില്ലാത്തവരോടൊപ്പം ഏറെ നേരം ആടിയും പാടിയും ഒപ്പം ഭക്ഷണം കഴിച്ചും പടിയിറങ്ങിയത് സംതൃപ്തിയോടെയാണെന്ന് വിദ്യാര്‍ത്ഥികളും പറഞ്ഞു.
















