തൊടുപുഴ: കാര്‍ഷികമേളയോടനുബന്ധിച്ച് ജില്ലാ ശുചിത്വമിഷന്‍ ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. പ്ലാസ്റ്റിക് ക്യാരിബാഗുമായി മേളയില്‍ എത്തുന്നവര്‍ക്ക് ഇവ എക്‌സചേഞ്ച് ചെയ്ത് സൗജന്യമായി പ്രകൃതി സൗഹൃദ സഞ്ചികള്‍ വിതണം ചെയ്യുകയാണ് ഈ സര്‍ക്കാര്‍ സ്ഥാപനം. പതിനായിരത്തോളം പ്ലാസ്റ്റിക് കവറുകളാണ് ഇവര്‍ ഇവിടെ ഇതുവരെ ശേഖരിച്ചത്. ഏകദേശം അയ്യായിരത്തോളം സഞ്ചികള്‍ സൗജന്യമായി വിതരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു. പ്രകൃതിയെ മലിനമാക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപേക്ഷിക്കാന്‍ പ്രേരണനല്‍കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം സംരംഭം തുടങ്ങിയിട്ടുള്ളത്. സ്റ്റാളിലെത്തുന്ന എല്ലാവര്‍ക്കും പ്ലാസ്റ്റിക് ബാഗ് ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതെയെ സംബന്ധിച്ച് ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. സമീപത്തായിതന്നെ ജില്ലാ ശുചിത്വമിഷന്റെ ഖരമാലിന്യ സംസ്‌കരണ ഉപകരണങ്ങളുടെ പ്രദര്‍ശന സ്റ്റാളും ഒരുക്കിയിട്ടുണ്ട്.
















