തൊടുപുഴ: കാര്‍ഷികമേളയോടനുബന്ധിച്ച് ഫയര്‍ഫോഴ്‌സ് ഒരുക്കിയിരിക്കുന്ന ചിത്രപ്രദര്‍ശനം വിസ്മയമാകുന്നു. തൊടുപുഴ ന്യൂമാന്‍ കോളേജിലാണ് കേരള ഫയര്‍ഫോഴ്‌സിന്റെ സ്റ്റാളില്‍ തൊടുപുഴ മേഖല കേന്ദ്രീകരിച്ചുള്ള ഫയര്‍ഫോഴ്‌സിന്റെ രക്ഷപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രമുഖ മാധ്യമങ്ങളില്‍ വന്ന 55 ഓളം ചിത്രങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി നിരവധി പേരാണ് സ്റ്റാളില്‍ എത്തുന്നത്. തങ്ങള്‍ നേരിട്ടിട്ടുള്ള അപകടകരമായ നിമിഷങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
















