തമ്പലക്കാട്: ശ്രീമഹാദേവ ക്ഷേത്ര ഉത്സവ ഭാഗമായി നടന്ന ഹിന്ദുമഹാസമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സ്വാമി ഭാര്‍ഗ്ഗവറാം ഉദ്ഘാടനം ചെയ്തു. മഹാകാളിപാറ ദേവസ്വം വൈസ് പ്രസിഡന്റ് ആര്‍. രാജു കടക്കയം അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞന്‍ പൊന്‍കുന്നം രാമചന്ദ്രന്‍, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സിവില്‍ ജനറല്‍ മാനേജര്‍ പി. ജയകുമാര്‍, ഡോ. ബിന്‍സ് എം. മാത്യു എന്നിവരെ ആദരിച്ചു.
പഞ്ചായത്തംഗങ്ങളായ മണി രാജു, കൃഷ്ണകുമാരി ശശികുമാര്‍, കെ.വി. നാരായണന്‍, ശ്രീജിത്ത് എം.എസ് എന്നിവര്‍ പ്രസംഗിച്ചു.
പള്ളിവേട്ട ഉത്സവം വ്യാഴാഴ്ച നടക്കും. വൈകിട്ട് 4ന് കാഴ്ചശ്രീബലി, തിരുനടയില്‍ പറ, രാത്രി9ന് പള്ളിവേട്ട എഴുന്നള്ളത്ത്, 10.30ന് തിരുവനന്തപുരം കലാക്ഷേത്രയുടെ നൃത്തനാടകം ജലന്ധരന്‍ എന്നിവ നടക്കും.
















