ചങ്ങനാശേരി: ചങ്ങനാശേരിയില്‍ നടന്നുവരുന്ന വിസ്മയ 2015 നാളെ ന്യൂഇയര്‍ മെഗാ പരിപാടികളോടെ സമാപിക്കും. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്ന സയന്‍സ് എക്സിബിഷനും അമ്യൂസ്മെന്റ് പാര്‍ക്ക്, 9ഡി തീയേറ്റര്‍, അക്വാഷോ, പെറ്റ്ഷോ എന്നിവ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. സമാപനസമ്മേളനം നാളെ വൈകുന്നേരം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജന.കണ്‍വീനര്‍ പി.എ. നിസാര്‍, നഗരസഭ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു, വാര്‍ഡ് കൗണ്‍സിലര്‍ സാജന് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് സംഗീത വിരുന്നും മെഗാഷോയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: