പാമ്പാടി: സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയായ ആര്‍ഐടിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിച്ചത് ഏതുമാനദണ്ഡത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പരിപാടി കോണ്‍ഗ്രസ് പരിപാടിയാക്കുന്നതിനെതിരെ ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി പങ്കെടുത്ത സ്വകാര്യ പരിപാടിയില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചില്ലെന്ന് കണ്ണീര്‍ വാര്‍ത്ത സിപിഐഎം ആര്‍ഐടി പരിപാടിയിലുള്ള നയം വ്യക്തമാക്കണമെന്ന് എന്‍. ഹരി ആവശ്യപ്പെട്ടു. ബിജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രകടനത്തിന് എ.ജി. ഹരിപ്രസാദ്, രാജേഷ് വാകത്താനം, അഡ്വ. സുനില്‍, അനൂപ് പയ്യപ്പാടി, ലാല്‍കൃഷ്ണ, സദീപ് ജെ.പി. സാജു, പ്രശാന്തി പയ്യപ്പാടി, ഗോപന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















