പാലക്കുളം ആദര്‍ശവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കന്യകാപൂജാ
ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ ഈശ്വര്‍ പ്രഭാഷണം നടത്തുന്നു
കൊയിലാണ്ടി: ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള പാലക്കുളം ആദര്‍ശവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കന്യകാപൂജ സംഘടിപ്പിച്ചു.പുതിയരൂപത്തിലും ഭാവത്തിലും മുന്നില്‍ വന്നെത്തുന്ന ഏത് ചതിക്കുഴികളെയും മനസ്സിലാക്കി ഒഴിഞ്ഞു മാറി മുന്നോട്ടു പോയാല്‍ മാനവിക ധൈര്യം നല്‍കുകയാണ് കന്യകാപൂജയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാനികേതന്‍ സംസ്ഥാന സമിതി അംഗം ബാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശബരിമല തന്ത്രിപരമ്പരയിലെ രാഹുല്‍ ഈശ്വര്‍ പ്രഭാഷണം നടത്തി. പിഷാരികാവ് ക്ഷേത്രം മുന്‍ മേല്‍ശാന്തി നാരായണന്‍ മൂസ്സത്, രാജന്‍ പറമ്പാട്ട്, എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. പുത്തലത്ത് നാരായണന്‍ , മാധവന്‍ നായര്‍ സംസാരിച്ചു.
















