കോഴിക്കോട്: സെല്‍ഫികേക്കില്‍ പുതിയ ചരിത്രമെഴുതി, ഹഗ് എമഗ്. കഴിഞ്ഞ ഇരുപത് ദിവസങ്ങളിലായി ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളികള്‍ ഓണ്‍ലൈനിലൂടെയും ഓഫ്‌ലൈനിലൂടെയും ഷെയര്‍ചെയ്ത ആയിരം സെല്‍ഫികളാല്‍ തീര്‍ത്ത ഇന്ത്യയിലെ ഏറ്റവും വലിയ കേക്ക് നിര്‍മ്മിച്ച ഹഗ് എ മഗ് മധുര പലഹാരങ്ങള്‍ക്കു പേര്‌കേട്ട കോഴിക്കോടിന് മധുരിക്കുന്ന പുതുവത്സര സമ്മാനം നല്‍കി. ഹഗ് എ മഗ് കഫേ ആണ് പരിപാടിയുടെ സംഘാടകര്‍. ആയിരം സെല്‍ഫികള്‍കൊണ്ട് 125 മീറ്റര്‍ നീളത്തിലാണ് സെല്‍ഫി കേക്ക് തയ്യാറാക്കിയത്. ഹൈലെറ്റ് മാള്‍ ഫുഡ്‌കോര്‍ട്ടില്‍ ഇന്നലെ സെല്‍ഫി കേക്ക് പ്രദര്‍ശിപ്പിച്ചു. ബുക്ക് ചെയ്തവരില്‍ നിന്നും നറുക്കെടുപ്പില്‍ വിജയിച്ച രണ്ട് പേര്‍ക്ക് മഹീന്ദ്ര ഗെസ്റ്റോ സമ്മാനമായി ലഭിച്ചു.
















