പാമ്പാടി: ഇന്ത്യന്‍ റെഡ്്‌ക്രോസ് സൊസൈറ്റി കോട്ടയം താലൂക്ക് ബ്രാഞ്ച് പാമ്പാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ രജതജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കമാണ്ടര്‍ കെ.കെ.മാണികിലോല്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ റെഡ്‌ക്രോസ് സൊസൈറ്റിക്ക് സ്ഥലം അനുവദിച്ച കോട്ടയം മുന്‍ കളക്ടറും ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പി.എച്ച്.കുര്യനെ ഉപഹാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. കാന്‍സര്‍ ചികിത്സാസഹായം പി.എച്ച്.കുര്യന്‍ വിതരണം ചെയ്തു. അഡ്വ.റെജി സക്കറിയ, ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ നൈനാന്‍ കുര്യന്‍, പാമ്പാടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.കെ.എ.മനോജ്, ബേബി വര്‍ഗീസ് മാക്കല്‍, മാത്യു വര്‍ഗീസ് ചേര്‍ക്കോട്ട്, എം.രാമകൃഷ്ണപിള്ള, മാത്യു പാമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















