കോട്ടയം: നീലിമംഗലത്ത് ബിവറേജസ് ഔട്‌ലെറ്റിലെ കാര്‍ഡ്‌ബോര്‍ഡ് ശേഖരത്തിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് മൂന്നേകാലോടെ ഔട്‌ലെറ്റിനോട് ചേര്‍ന്ന് വെളിയില്‍ സൂക്ഷിച്ചിരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികളുടെ ശേഖരത്തിനാണ് തീപിടിച്ചത്. തീ ഉയരുന്നത് പെട്ടന്ന് തന്നെ കണ്ടതിനാല്‍ കെട്ടിടത്തിനുള്ളിലേക്ക് തീപടരുന്നത് ഒഴിവാക്കാനായി. കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. മദ്യക്കുപ്പികള്‍ എത്തിയ കടലാസ് പെട്ടികള്‍ വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ആറായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
















