കോട്ടയം: പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധിയെ ക്ഷണിച്ചതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്ഥാപനമായ ആര്‍ഐടിയുടെ ഉദ്ഘാടനം സാധാരണ എംപി മാത്രമായ ഒരാള്‍ ഉദ്ഘാടനം ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. ഏതെങ്കിലും സ്വകാര്യ ട്രസ്റ്റിന്റെയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ ഉടമസ്ഥതയിലുള്ള സ്ഥാപനമല്ല ആര്‍ഐടി. ഉദ്ഘാടനത്തിന് സോണിയായെ കൊണ്ടുവരുന്നത് മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയ മുതലെടുപ്പിനാണ്. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ നേട്ടത്തിനായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ചിലവ് സര്‍ക്കാര്‍ ഖജനാവില്‍നിന്നോ കോളേജ് ഫണ്ടില്‍നിന്നോ അനുവദിക്കാന്‍ പാടില്ലെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.ബി. രാജഗോപാല്‍, സമിതിയംഗങ്ങളായ പി.കെ. രവീന്ദ്രന്‍, പ്രൊഫ. ബി. വിജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍, രാജന്‍ മേടയ്‌ക്കല്‍, പി. സുനില്‍കുമാര്‍, റ്റി.എ. ഹരികൃഷ്ണന്‍, രമേശ് കാവിമറ്റം, ജിജോ ജോസഫ്, എസ്. രതീഷ്, വത്സല ഹരിദാസ്, സി.എന്‍. സുഭാഷ്, റ്റി.വി. മിത്രലാല്‍, എം.എസ്. വിശ്വനാഥന്‍, വി.സി. അജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















