കോട്ടയം: സുവര്‍ണം സാംസ്‌കാരികോത്സവം ഇന്ന് സമാപിക്കും. കോട്ടയത്തെ അഞ്ചു വേദികളിലായി അരങ്ങേറിയ അഞ്ചു ദിവസത്തെ കലാസമന്വയത്തിന് ഇന്ന് സമാപനം കുറിക്കും. കേരളത്തിലെ കലാരൂപങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍, ചിത്രപദര്‍ശനം, പുസ്തക പ്രദര്‍ശനം, പുരാവസ്തു പുരാരേഖാ പ്രദര്‍ശനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന അരങ്ങിനാണ് കൊടി ഇറങ്ങുക.
സാസ്‌കാരികോത്സവത്തിന്റെ സമാപന സമ്മേളനം തിരുനക്കര മൈതാനിയില്‍ വൈകിട്ട് 5.30 ന് നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.സി ജോസഫ് അധ്യക്ഷത വഹിയ്‌ക്കും. മന്ത്രി എം.കെ മുനീര്‍, മുഖ്യാതിഥിയായിരിയ്‌ക്കും. മത്സര വിജയികള്‍ക്ക് അദ്ദേഹം സമ്മാന വിതരണവും നടത്തും. എം.പി മാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, മുന്‍ സാസ്‌കാരിക മന്ത്രിയും എം.എല്‍.എയുമായ എം.എ ബേബി, മുന്‍ എം.പി യും മലയാള മിഷന്‍ ഡയറക്ടറുമായ തലേക്കുന്നില്‍ ബഷീര്‍, അനില്‍ പനച്ചൂരാന്‍, ഗോപിനാഥ് മുതുകാട്, ഗുരുരത്‌നം ജഞാന തപസ്വി, എബ്രഹാം ഇട്ടി ചെറിയ, ഏഴാച്ചേരി രാമചന്ദ്രന്‍, ബി. പ്രസാദ് എന്നിവര്‍ പങ്കെടുക്കും.
















