കോട്ടയം: സംഘടനകൊണ്ട് സമൂഹത്തെ വളര്‍ത്തിയ കര്‍മ്മയോഗിയായിരുന്നു കിടങ്ങൂരെന്നും തന്റെ കര്‍മ്മ മണ്ഡലത്തിലൂടെ എന്‍എസ്എസിന് മാത്രമല്ല ഭാരതത്തിന് തന്നെ വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്നും മേഘാലയ മുന്‍ ഗവര്‍ണ്ണര്‍ എം.എ ം.ജേക്കബ്. എന്‍എസ്എസ് മുന്‍ ജനറള്‍ സെക്രട്ടറി അഡ്വ.കിടങ്ങൂര്‍ എ.എന്‍.ഗോപാലകൃഷ്ണപിള്ളയുടെ ഇതുപതാം ചരമവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്ലോബല്‍ നായര്‍ സേവാ സമാജം കോട്ടയം ജില്ലാ സ്വാഗതസംഘ കമ്മിറ്റിയും ജന്മനാടും ചേര്‍ന്നായിരുന്നു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
ഗ്ലോബല്‍ എന്‍എസ്എസ് കോട്ടയം ജില്ലാ ചെയര്‍മാന്‍ എംഎന്‍.ഗോപാലകൃഷ്ണപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കിടങ്ങൂരിന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ ഓഡിയോ സിഡി എംഎല്‍എ മോന്‍സ് ജോസഫ് പ്രകാശനം ചെയ്തു. കൂടമാളൂര്‍ രാധാകൃഷ്ണന്‍, അഡ്വ. എന്‍എന്‍ വിജയന്‍ നായര്‍, അഡ്വ.കെ.എം.സന്തോഷ്‌കുമാര്‍, ലിസി എബ്രഹാം, ജോസ്‌മോന്‍, സി.വി.ഗോപാലകൃഷ്ണന്‍ നായര്‍, സെബാസ്റ്റ്യന്‍ ജോണ്‍, കെ.എം.രാധാകൃഷ്ണന്‍, രാജീവ് കിടങ്ങൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
















