ഏറ്റുമാനൂര്‍: മാരിയമ്മന്‍ കോവില്‍ ആദിപരാശക്തി ക്ഷേത്രത്തിലെ നാല്‍പ്പത്തിഒന്നു മഹോത്സവത്തിനു തുടക്കമായി. കലാപരിപാടികളുടെ ഉദ്ഘാടനം ഗാനരചയിതാവ് ഹരി ഏറ്റുമാനൂര്‍ നിര്‍വഹിച്ചു.
മാരിയമ്മന്‍ കോവില്‍ ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. 20ന് വൈകിട്ട് 7ന് കുട്ടികളുടെ കലാസന്ധ്യ 21ന് വൈകിട്ട് 7ന് തുള്ളല്‍ത്രയം (ഓട്ടന്‍തുള്ളല്‍,ശീതങ്കന്‍ തുള്ളല്‍,പറയന്‍ തുള്ളല്‍) 22ന് വൈകിട്ട് സംഗീത കച്ചേരി, 23ന് വൈകിട്ട് ഗാനമേള, 25ന് രാത്രി 8ന് കളമെഴുത്തും പാട്ടും ,10.30ന് മുടിയേറ്റ്. 26ന് ഏഴിന് സാംസ്‌കാരിക സമ്മേളനം അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. കെ.പി.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നഗരസഭ വിദ്യാഭ്യാസസ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂരിന് സ്വീകരണം. മാരിയമ്മന്‍ സ്വാന്തനനിധി വിതരണോദ്ഘാടനം സുരേഷ്‌കുറുപ്പ് എംഎല്‍എ നിര്‍വഹിക്കും. മുഖ്യപ്രഭാഷണം ബ്രഹ്മചാരി ഭാര്‍ഗവറാം(ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീരാമദാസ്ശ്രമം ചെങ്കോട്ടുകോണം തിരുവനന്തപുരം) ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍(ബിജെപി ജില്ലാപ്രസിഡന്റ്)ഏറ്റുമാനൂര്‍ നഗരസഭ ബിജെപി കൗണ്‍സലര്‍ന്മാരായ അനീഷ്.വി.നാഥ്, പുഷ്പലത,ഉഷാസുരേഷ്, അജി.ശ്രീ.മുരളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. 27നു രാവിലെ 8ന് ഏറ്റുമാനൂര്‍ പൊങ്കാലക്ക് സംസ്ഥാന വനിതാകമ്മീഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവി തിരിതെളിക്കും. വൈകിട്ട് 6ന് പുഷ്പാഭിഷേകത്തിനുള്ള കുഭം എഴുന്നള്ളിപ്പ് ഘോഷയാത്ര. തുടര്‍ന്ന് കുറത്തിയാട്ടം,കറുപ്പന്‍പാട്ട്,അഴിപൂജ,ആഴി പ്രവേശനം, 28നാണ് ചരിത്ര പ്രസിദ്ധമായ മഞ്ഞള്‍നീരാട്ട്.അതിനു ശേഷം നടഅടക്കും.
നടതുറപ്പു മഹോത്സവം ജനുവരി 2ന് ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.പി .സന്തോഷ്, എന്‍.ഗംഗാധര മൂര്‍ത്തി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു .
















