കോട്ടയം: സി.എം.എസ്.കോളജ് മലയാളവിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം അക്ഷരക്കൂട്ട് ഇന്ന് നടക്കും. രാവിലെ 9 മുതല്‍ ഗ്രേറ്റ് ഹാളില്‍ സുഹൃത്സംഗമവും അനുമോദനവും പൂര്‍വ്വവിദ്യാര്‍ത്ഥികളവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും സംഘടിപ്പിക്കും. 2 നു മലയാളവിഭാഗം മേധാവി ഡോ.ബാബു ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ചെറുകഥാകൃത്ത് കെ.രേഖ ഉത്ഘാടനം ചെയ്യും. പൂര്‍വ്വവിദ്യാര്‍ത്ഥിയായ വി.എം.അനൂപിന്റെ ‘ആരും വരാത്ത എന്റെ വീട്ടിലേക്കുള്ള വഴികള്‍’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം ഗോയങ്കെ അവാര്‍ഡ് ജേതാവ് അരുണ്‍ ജനാര്‍ദ്ദനന്‍ (ഇന്ത്യന്‍ എക്‌സ്പ്രസ്,ചെന്നൈ) പ്രൊഫ.ടി.എം.യേശുദാസന് ആദ്യപ്രതി കൈമാറി നിര്‍വ്വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ.റോയി സാം ഡാനിയേല്‍, മിനി മറിയം സഖറിയ എന്നിവര്‍ ആശംസനേരും.
















