കണ്ണൂര്‍: കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് നടത്തുന്ന തൊഴിലാളി വിരുദ്ധ സമീപനം തിരുത്തുക, ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക, മീറ്റിംഗുകള്‍ യഥാസമയത്ത് നത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തപാല്‍ ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭപരിപാടിയുടെ ഭാഗമായി നടക്കുന്ന മൂന്നാംഘട്ട റിലേ ധര്‍ണ്ണ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ദേശീയ അധ്യാപക പരിഷത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എം.ടി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിപിഇയു ക്ലാസ്സ് മൂന്ന് ഡിവിഷനല്‍ സെക്രട്ടറി പി.കെ.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. എം.പി.ദിനേശന്‍, ഒ.സപ്‌നേഷ്, കെ.വി.മോഹനന്‍, എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ധര്‍ണ്ണ ബിപിഇയു അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.നാരായണന്‍ ഉദ്ഘാടനം ചെയ്യും.
















