ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാൻ യുഎസ് പൗരൻ. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ഇമ്രാന്‍ ഖാനെയും കൂട്ടുകാരി ലേഖ വാഷിങ്ടണിനെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിദേശികൾക്ക് ഇന്ത്യയിൽ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിനോ അതിന്റെ ഭാഗമാകുന്നതിനോ വിലക്കുണ്ട്. ആരുടെ നിർദ്ദേശപ്രകാരമാണ് ഇമ്രാൻ ഖാൻ രംഗത്തിറങ്ങിയത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾക്ക് ഫണ്ടിങ് ലഭിച്ചിട്ടുണ്ടോ എന്നും സംശയം ഉയർന്നിട്ടുണ്ട്.
പ്രതിഷേധത്തിൽ പങ്കെടുത്തതിനെക്കുറിച്ച് വിശദീകരിക്കവേ, ഏതെങ്കിലും സംഘടനയുടെ പ്രതിനിധിയായല്ല, മറിച്ച് ഒരു പൗരനും മുംബൈ നിവാസിയും എന്ന നിലയിലാണ് താൻ അവിടെ എത്തിയതെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്.
ഇമ്രാൻ ഖാനെ കുറിച്ച് അന്വേഷിക്കണമെന്നും ഉടൻ നാടുകടത്തണമെന്നും ആവശ്യപ്പെട്ടു ബിജെപി നേതാവും മുൻ എംപിയുമായ ഡോ. കിരിത് സോമയ്യ രംഗത്തെത്തി . നടന്റെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കണമെന്ന് മുംബൈ പോലീസിനോട് ആവശ്യപ്പെട്ട അദ്ദേഹം, ഒരു വിദേശ പൗരന് രാഷ്‌ട്രീയ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കഴിയുമോ എന്നും ചോദിച്ചു.
കഴിഞ്ഞ തവണ സിജെപി നടത്തിയ സമരത്തിലും ബംഗ്ലാദേശികൾ അടക്കം പങ്കെടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു.
















