ന്യൂദല്‍ഹി: മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കും. കുറ്റം ചെയ്ത യാത്രക്കാരനെ ശിക്ഷയുടെ ഭാഗമായി വഴിയില്‍ ഇറക്കിവിടുകയും ചെയ്യും. .ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ഇത് ബാധകമാണ്.
മൊബൈല്‍ ഫോണില്‍ പാട്ടുവെയ്‌ക്കാം, പക്ഷെ അത് മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ അത്രത്തോളം ഉച്ചത്തിലാകരുതെന്ന് മാത്രം. സഹയാത്രികര്‍ക്ക് ശല്ല്യമാകുന്ന ഇത്തരക്കാര്‍ക്ക് 1000 രൂപ പിഴയും ചുമത്താനും .ടിക്കറ്റ് റദ്ദാക്കി ഇറക്കി വിടാനും ഈയിടെയാണ് റെയില്‍വേ നിമയഭേദഗതി വരുത്തിയത്.
പുതിയ നിയമം റയിൽവെ. പ്രാബല്യത്തിലാക്കിക്കഴിഞ്ഞു. വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇനി ഇത്തരം കുറ്റക്കാര്‍ക്കെതിരെ മുന്നറിയിപ്പ് നല‍്കുന്ന ടിക്കറ്റ് പരിശോധകന്റെ നിർദേശം അവഗണിച്ചാൽ ആറുമാസം വരെ തടവും,5000 രൂപ വരെ പിഴയും ചുമത്താം..
















