Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ നാല് പുതിയ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം 18 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 11:09 pm IST
inKannur

 

 

കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച നാല് പദ്ധതികളുടെയും പുതിയ നാല് പ്രവൃത്തികളുടെയും ഉദ്ഘാടനം 18 ന് ടൂറിസം വകുപ്പ് മന്ത്രി എ.പി .അനില്‍ കുമാര്‍ നിര്‍വഹിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പിആര്‍ഡി ചേംബറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. പയ്യാമ്പലം പാര്‍ക്കില്‍ നിര്‍മിച്ച പുതിയ പ്രവേശനകവാടത്തിന്റെ ഉദ്ഘാടനം രാവിലെ 11.30 ന് മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വഹിക്കും. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയാകും.

ഉച്ചകഴിഞ്ഞ് 3 മണിക്ക് അഴീക്കോട് മീന്‍കുന്ന് ചാല്‍ബീച്ച് പാര്‍ക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ബീച്ചില്‍ കൂടുതല്‍ ഇരിപ്പിടങ്ങളും നടപ്പാതയും കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കെ.എം.ഷാജി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയാകും. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ചെമ്പല്ലിക്കുണ്ട് തടാകത്തോടുചേര്‍ന്ന് മത്സ്യസമ്പത്തും കണ്ടല്‍ക്കാടുകളും സംരക്ഷിച്ചുകൊണ്ട് 84 ലക്ഷം രൂപ ചെലവഴിച്ചാണ് ടൂറിസം പാര്‍ക്ക് സ്ഥാപിച്ചത്. പത്മശ്രീ ജി.ശങ്കറിന്റെ നേതൃത്വത്തില്‍ ഹാബിറ്റാറ്റാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി നടപ്പാത, കിയോസ്‌ക്, ഫുഡ് കോര്‍ട്ട്, ഇരിപ്പിടങ്ങള്‍, ബോട്ട്‌ജെട്ടി, സോളാര്‍ ലൈറ്റിങ് എന്നിവ ഒരുക്കിയിട്ടുണ്ട്.

മാടായി ഗ്രാമപഞ്ചായത്തിലെ പുതിയങ്ങാടി ചൂട്ടാട് ബീച്ചില്‍ 65.5 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. ഇവിടെയും പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, നടപ്പാത, റെയിന്‍ ഷെല്‍ട്ടര്‍, പുല്‍ത്തകിടി, ബോട്ട്‌ജെട്ടി എന്നിവ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 4 മണിക്ക് ചൂട്ടാട് ബീച്ചിലും 4.30 ന് ചെമ്പല്ലിക്കുണ്ടിലും ടി.വ.ിരാജേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും.

പുതുതായി ആരംഭിക്കുന്ന ഇരിട്ടി-കൂര്‍ഗ് വാലി റിവര്‍വ്യൂ പാര്‍ക്കിന്റെ പ്രവൃത്തി ഉദ്ഘാടനം രാവിലെ 9 മണിക്ക് അഡ്വ.സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ടൂറിസം വകുപ്പ് മന്ത്രി നിര്‍വഹിക്കും. ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഒരു കോടി രൂപ ചെലവില്‍ മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം രാവിലെ 10 മണിക്ക് ഇ.പി.ജയരാജന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി നിര്‍വഹിക്കും. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയാകും.

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ കീച്ചേരി കൈരളി വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹാന്റ്‌ലൂം ഷോറൂമിന്റെ പ്രവൃത്തി ഉദ്ഘാടനം വൈകിട്ട് 3.30 ന് കെ.എം.ഷാജി എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി എ.പി.അനില്‍ കുമാര്‍ നിര്‍വഹിക്കും. 1.43 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക. ചടങ്ങില്‍ പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയാകും. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ച് വിദേശരാജ്യങ്ങളിലടക്കം കൂടുതല്‍ പ്രചാരണം നടത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പരസ്യചിത്രത്തിന്റെ പ്രകാശനം 2 മണിക്ക് ഗവ. ഗസ്റ്റ് ഹൗസില്‍ മന്ത്രി നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ അസി. കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, അംഗങ്ങളായ വി.വി.പുരുഷോത്തമന്‍, വി.സി.നാരായണന്‍, കെ.സി.ഗണേശന്‍, കെ.പി.ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.