പെരിങ്ങാടി: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യാനിരിക്കെ അനുബന്ധ റോഡുകള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് പെരിങ്ങാടി റസിഡന്‍സ് അസോസിയേന്‍ ആവശ്യപ്പെട്ടു. ചൊവ്വ കാപ്പാട് റോഡ്, ചക്കരക്കല്‍-മട്ടന്നൂര്‍ റോഡ്, അഞ്ചരക്കണ്ടി-തലശ്ശേരി റോഡുവഴി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കടന്നുപോകുന്ന സ്ഥലം പിഡബ്ലുഡിക്ക് കൈമാറി കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ടാര്‍ ചെയ്ത് ഉപയോഗ യോഗ്യമാക്കണമെന്നും മമ്മിമുക്ക്-പെരിങ്ങാടി റോഡിന്റെയും മറ്റു പല റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സത്വര നടപടികള്‍ അധികൃതര്‍ നടത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
















